വെള്ളിയാഴ്‌ച രാത്രി 9 മണി: ശിവസേനയുമായുള്ള ചർച്ചയ്‌ക്കിടെ അജിത് പവാർ പെട്ടെന്ന് പോവുന്നു.

11.45: സർക്കാർ രൂപീകരിക്കാൻ അജിത് പവാറും ബി.ജെ.പിയും തീരുമാനിക്കുന്നു.

11.55: ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി സംസാരിക്കുന്നു. രഹസ്യമായി സത്യപ്രതിജ്ഞയ്‌ക്ക് നീക്കങ്ങൾ

12. 30: ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ വിവരം അറിയിക്കുന്നു.

23 പുലർച്ചെ 2.10: രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ അയച്ചു.

5.30: ഫഡ്നാവിസും അജിത് പവാറും മുംബയിൽ രാജ്ഭവനിൽ

5.47: രാഷ്ട്രപതി ഭരണം പിൻവലിക്കുന്ന വിജ്ഞാപനത്തിൽ

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു

രാഷ്‌ട്രപതിയുടെ വിജ്ഞാപനം ഫാക്സ് സന്ദേശമായി ഡൽഹിയിൽ നിന്ന് രാജ്ഭവനിലെത്തുന്നു

7.50: ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എൻ.സി.പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നു