ന്യൂഡൽഹി: രാജ്യത്ത് നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 2019 ജനുവരി-മാർച്ചിൽ 9.3 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര സ്‌റ്റാറ്രിസ്‌റ്രിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വളർച്ചാനിരക്ക് താരതമ്യം ചെയ്യാനായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത് 2018 ഏപ്രിൽ-ജൂണിലെ 9.8 ശതമാനമാണ്. 2018 ജനുവരി-മാർച്ചിലെ കണക്ക് വ്യക്തമാക്കിയിട്ടില്ല.
പുരുഷന്മാരിലെ തൊഴിലില്ലായ്‌മ നിരക്ക് 2018 ഏപ്രിൽ-ജൂണിലെ ഒമ്പത് ശതമാനത്തിൽ നിന്ന് 8.7 ശതമാനത്തിലേക്ക് ഈവർഷം ജനുവരി-മാർച്ചിൽ കുറഞ്ഞു. 12.8 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്കാണ് സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ നിരക്ക് താഴ്‌ന്നത്. ജി.ഡി.പി കൂപ്പുകുത്തിയതിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് കുത്തനെ കൂടിയതും ഇക്കാര്യം സർക്കാർ മറച്ചുവച്ചതും വൻ വിമർശനങ്ങൾ സൃഷ്‌ടിച്ചിരുന്നു. 2017-18ൽ 45 വർഷത്തെ ഉയരമായ 6.1 ശതമാനത്തിലേക്കാണ് തൊഴിലില്ലായ്‌മ നിരക്ക് ഉയർന്നത്.