sabarimala-

ശബരിമല:എം.എസ്.പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി ഇന്നലെ ചുമതലയേറ്രു. നട തുറന്ന 16ന് നടക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇത്. പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള ആശൂലം മൂലമാണ് ചടങ്ങ് മാറ്റിവച്ചത്. പഴയ മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരിയായിരുന്നു വൃച്ഛികം ഒന്നിന് മാളികപ്പുറം ശ്രീകോവിൽ നട തുറന്നത്.

ഇന്നലെ രാവിലെ 9നും 9.30നും മദ്ധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കലശം പൂജിച്ച് പരമേശ്വരൻ നമ്പൂതിരിയെ അഭിഷേകം ചെയ്തു. തുടർന്ന് ശ്രീകോവിലിലേക്ക് അദ്ദേഹത്തെ കൈ പിടിച്ചാനയിച്ച ശേഷം മൂലമന്ത്രം ചൊല്ലിക്കൊടുത്തു.

തീർത്ഥാടകരുടെ തിരക്ക് കാരണം ഇന്നലെ സന്നിധാനത്ത് പടിപൂജയും, ഉദയാസ്തമന പൂജയും നടത്തിയില്ല . 25 നും 26നുമേ ഇനി ഇവ ഉണ്ടാകു. നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.