kangana

മദ്രാസ്‌പട്ടണം’, ‘ദൈവതിരുമകൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയുടെ ടീസർ പുറത്തുവിട്ടു. കങ്കണ രണാവത്താണ് ചിത്രത്തിൽ തലൈവിയായി എത്തുന്നത്. ‘മണികർണിക: ദ ക്യൂൻസ് ഒാഫ് ഝാൻസി’ എന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുന്നത്. എന്നാൽ ടീസർ പുറത്തിറങ്ങിയോടെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കങ്കണയുടെ മേക്കപ്പിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. മേക്കപ്പാണെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഒരുകിലോ മേക്കപ്പ് ഉണ്ടല്ലോയെന്നും ചിലർ പരിഹസിക്കുന്നു. ജയലളിതയെപ്പോലെയുമില്ല, സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നൊക്കെയും ട്വീറ്റുകളുണ്ട്.

First look poster... Kangana Ranaut in #Jayalalitha biopic... Titled #Thalaivi... Directed by Vijay... Produced by Vishnu Induri and Shaailesh R Singh... 26 June 2020 release. #ThalaiviFirstLook pic.twitter.com/WIoJTOxM45

— taran adarsh (@taran_adarsh) November 23, 2019


‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാൻ’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് തലൈവി നിർമ്മിക്കുന്നത്. രവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജി വി പ്രകാശാണ് തലൈവിക്ക് സംഗീതം ഒരുക്കുന്നത്.

The legend we know, but the story that is yet to be told!
Presenting #KanganaRanaut, in & as #Thalaivi. A film by #Vijay, arriving in cinemas on 26th June, 2020@KanganaTeam @vishinduri @ShaaileshRSingh @BrindaPrasad1 @KarmaMediaEnt @TSeries @vibri_media pic.twitter.com/lTLtcq0bsd

— Team Kangana Ranaut (@KanganaTeam) November 23, 2019


First look poster... Kangana Ranaut in #Jayalalitha biopic... Titled #Thalaivi... Directed by Vijay... Produced by Vishnu Induri and Shaailesh R Singh... 26 June 2020 release. #ThalaiviFirstLook pic.twitter.com/WIoJTOxM45

— taran adarsh (@taran_adarsh) November 23, 2019