ദേവേന്ദ്ര ഗംഗാധർറാവു ഫഡ്നാവിസ്
ജനനം 1970 ജൂലായ് 22 ന് നാഗ്പുരിൽ.
പ്രമുഖ ജനസംഘം നേതാവായ പിതാവ് ഗംഗാധർ ഫഡ്നാവിസ്, നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ ഗുരുവാണ്.
മറാത്ത നാട്ടിലെ രണ്ടാമത്തെ ബ്രാഹ്മണ മുഖ്യമന്ത്രി.
അഞ്ചുവർഷം പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രി
44ാം വയസിൽ പദവിയിലേറി മഹാരാഷ്ട്രയിലെ രണ്ടാമത്തെ യുവ മുഖ്യമന്ത്രിയായി.
'മഹാരാഷ്ട്ര മോദി' എന്നാണ് വിശേഷണം.
എ.ബി.വി.പിയിലൂടെയും യുവമോർച്ചയിലൂടെയുമാണ് സജീവ രാഷ്ട്രീയം തുടങ്ങിയത്.
1992ൽ 21-ാം വയസിൽ നാഗ്പുർ മുനിസിപ്പൽ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
1997ൽ നാഗ്പൂർ മേയർ, രാജ്യത്തെ രണ്ടാമത്തെ യുവ മേയർ എന്ന വിശേഷണം
1999 മുതൽ നാഗ്പൂരിൽ നിന്ന് നിയമസഭയിലെത്തി.
നിതിൻ ഗഡ്കരി - ഗോപിനാഥ് മുണ്ടെ ഭിന്നതകൾക്കിടെ ഫഡ്നാവിസ് മുണ്ടെയ്ക്കൊപ്പം നിന്നു.
2013ൽ മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷനായി.
2014ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി
മോദിയുടെയും അമിത്ഷായുടെയും പ്രിയപ്പെട്ടയാൾ