രാം എന്ന് എഴുതിയ വസ്ത്രം അണിഞ്ഞ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നടി വാണി കപൂറിന് എതിരെ കേസ്.
രാം എന്ന പേര് ആവർത്തിച്ചെഴുതിയ ടോപ്പ് ആണ് വാണി അണിഞ്ഞിരുന്നത്. വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെവാണിക്കെതിരെ വൻവിമർശനം ഉയർന്നിരുന്നു..
മുംബയ് സ്വദേശിയായ എൻ..എം. ജോഷി എന്നയാൾ നൽകിയ പരാതിയിലാണ് നടിക്കെതിരെ പൊലീസ് കേസെടുത്തത്. വാണി മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ഇയാൾ പരാതിയിൽ ആരോപിക്കുന്നത്. വാണി അർദ്ധനഗ്നയായുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നതെന്നും ഭഗവാൻ ശ്രീരാമന്റെ പേരാണ് കഴുത്ത് മുതൽ മാറിടം വരെ മറയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചാണ് വാണിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വാണി മാപ്പ് പറയണമെന്നാണ് സോഷ്യൽ മീഡിയ വിമർശകരുടെ ആവശ്യം. സംഭവത്തില്‍ നടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.