മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത കണ്ണടയും ഖദർ മുണ്ടും ഷർട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബോബി സഞ്ജയ് ആണ് തിരക്കഥയൊരുക്കുന്നത്.
സംയുക്ത മേനോനും ഗായത്രി അരുണുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, രശ്മി ബോബൻ, വി. കെ. ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോൺ ,ഡോക്ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയവരാണ് താരനിരയിലുള്ളത്. ശ്രീലക്ഷ്മി ആർ ആണ് നിർമ്മാതാവ്. കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോ,ശങ്കർ രാജ് ആർ. ഛായാഗ്രഹണം വൈദി സോമസുന്ദരം.പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.