ന്യൂഡൽഹി: നേരം ഇരുട്ടിവെളുത്തപ്പോൾ മഹാരാഷ്ട്രയിൽ ദേവേന്ദ്രഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയെന്ന വാർത്തയെ മറ്റ് നേതാക്കൾ രൂക്ഷഭാഷയിൽ വിമർശിച്ചപ്പോൾ ഒരൊറ്റ ഇംഗ്ലീഷ് വാക്കുപയോഗിച്ചാണ് ശശി തരൂർ എം.പിയുടെ വിമർശനം. 2017 ലെ തന്റെ ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു തരൂർ.
സ്നോളിഗോസ്റ്റർ (Snollygoster). 'വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ' - ഇതാണ് ഈ വാക്കിന്റെ അര്‍ത്ഥം.
കോൺഗ്രസുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ബി.ജെ.പിയിൽ ചേർന്ന 2017ലാണ് തരൂർ ഈ വാക്ക് ആദ്യമായി ട്വീറ്റ് ചെയ്തത്.