bar-

അമരാവതി : വൈ.എസ്.ആർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. സംസ്ഥാനത്തെ സമ്പൂർണ മദ്യ നിരോധനമേർപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ബാറുകളുടെ ലൈസൻസ് റദ്ദാക്കിയത് സംസ്ഥാനത്തെ മുഴുവൻ ബാറുകളുടെയും ലൈസൻസ് സർക്കാർ റദ്ദാക്കി വെള്ളിയാഴ്ചയാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്. ഡിസംബർ 31ന് ശേഷം ബാറുകളോട് പ്രവർത്തനം നിറുത്താൻ ആവശ്യപ്പെട്ടു.

ഘട്ടംഘട്ടമായി ബാറുകൾ നിറുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുമെങ്കിലും 40 ശതമാനത്തിനാണ് മാത്രമാണ് അനുമതി നൽകുക. നിലവിൽ 798 ബാറുകളാണ് ആന്ധ്രയിൽ പ്രവർത്തിക്കുന്നത്. 2022വരെ പ്രവർത്തിക്കാനാണ് ലൈസൻസ് നല്‍കുന്നത്. ഈ വർഷം നേരത്തെ സ്വകാര്യ വ്യക്തികൾക്ക് വൈൻഷോപ് നടത്താനുള്ള അനുമതി റദ്ദാക്കിയിരുന്നു.

ജനുവരി ഒന്നുമുതൽ രാവിലെ 11 മുതൽ രാത്രി എട്ടുവരെയാകും ബാറുകളുടെ പ്രവർത്തന സമയം. അതേസമയം, സർക്കാറിനെതിരെ ബാറുടമകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.. 2020 ജൂൺവരെ ലൈസൻസ് അനുമതിയുണ്ടെന്നും ഇപ്പോൾ ലൈസൻസ് റദ്ദാക്കാനാകില്ലെന്നുമാണ് ബാറുടമകളുടെ വാദം.