ലണ്ടൻ: പ്രമുഖ പരിശീലകൻ ഹോസെ മൗറീഞ്ഞോയ്ക്ക് തന്റെ പുതിയ ക്ലബായ ടോട്ടൻഹാം ഹോട്സ്പറിനൊപ്പം ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയം. ഇന്നലെ നടന്ന പ്രിമിയർ ലീഗി പോരാട്ടത്തിൽ 3-2നായിരുന്നു ടോട്ടനത്തിന്റെ ജയം. സൺ ഹ്യൂ മിൻ, ലൂക്കസ് മൂറ, ഹാരി കേൻ എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. വെസ്റ്റ്ഹാമിനായി മിഷെയ്ൽ അന്റോണിയോയും ആഞ്ജലോ ഒഗ്ബോണെയും ലക്ഷ്യം കണ്ടു. വെസ്റ്ര് ഹാം ഗോളി റോബർട്ടോയുടെ പിഴവും ടോട്ടനത്തിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ ജനുവരിക്ക് ശേഷം പ്രിമിയർ ലീഗിൽ ടോട്ടനത്തിന്റെ ആദ്യ എവേ വിജയമാണിത്.