ബുട്ടാർക്ക്: സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ ലെഗാനസിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് തർപ്പൻ ജയം നേടി. മത്സരത്തിന്റെ 12-ാം മിനിട്ടിൽ എൻ നെസ്‌യിറിയുടെ ഗോളിൽ ലെഗാനസ് സ്വന്തം തട്ടകത്തിൽ ലീഡിടുത്തു. എന്നാൽ രണ്ടാം പകുതിയിൽ സുവാരസും വിദാലും നേടിയ ഗോളുകളിലൂടെ ബാഴ്സ വിജയം നേടുകയായിരുന്നു. വീഡിയോ അസിസ്റ്രന്റ് റഫറിയുടെ സഹായത്തോടെയായിരുന്നു വിദാലിന്റെ ഗോൾ അനുവദിക്കപ്പെട്ടത്.