blasters

ബംഗളൂരു: ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്രേഴ്സ് ചിരവൈരികളായ ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്രു. ബംഗളൂരുവിന്റെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ അമ്പത്തിയഞ്ചാം മിനിട്ടിൽ നായകൻ സുനിൽ ഛേത്രിയാണ് ബംഗളൂരുവിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ സീസണിലെ ആദ്യ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്.

ഒഗ്ബച്ചെയേയും മെസി ബൗളിയേയും മുന്നിൽ നിറുത്തിയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. പ്ലേമേക്കർ സഹൽ അബ്ദുൾ സമദിന് ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല.

ഛേത്രിയെ മുന്നിൽ നിറുത്തി മലയാളി താരം ആഷിഖ് കരുണിയൻ, റാഫേൽ അഗസ്റ്രിൻ ഉദ്ധാണ്ഡത സിംഗ് എന്നിവ

രുടെ നേതൃത്വത്തിലായിരുന്നും ബംഗളൂരുവിന്റെ മുന്നേറ്റങ്ങൾ. ജയം ലക്ഷ്യമിട്ട് തുടക്കം മുതൽ തന്നെ ബ്ലാസ്റ്രേഴ്സ് ആക്രമിച്ച് കയറിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയിൽ ഗോളെന്നുറച്ച രണ്ടവസരങ്ങൾ ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കി.

രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ബംഗളുരു ഛെത്രിയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ 55-ാം മിനിട്ടിൽ വിജയമുറപ്പിക്കുകയായിരുന്നു.

5 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിക്കാനായ ബ്ലാസ്റ്രേഴ്സ് 4 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

സീസണിൽ തങ്ങളുടെ രണ്ടാമത്തെ ജയം നേടിയ ബംഗളൂരു എഫ്.സി 5 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയർന്നു.