
കൊൽക്കത്ത: ഇന്ത്യ -ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങൾ ഏറെ ശ്രദ്ധയാകർശിച്ചിരുന്നു. ഇതിന് പ്രധാനകാരണം പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിൽ പിങ്ക് ബോൾ ഉപയോഗിച്ചതാണ്. ഇന്ത്യ ആദ്യമായാണ് രാജ്യാന്തര മത്സരത്തിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തായ ക്യാച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്നിങ്‌സിന്റെ 81-ാം ഓവറിൽ ബംഗ്ലാദേശ് താരം തൈജുൽ ഇസ്ലാം ബൗണ്ടറി ലൈനിന് അരികിൽ നിന്ന് പറന്നുപിടിച്ചാണ് കൊഹ്ലിയെ പുറത്താക്കിയത്.
ലെഗ്സ്റ്റമ്പിന് പുറത്തുവന്ന പന്ത് മുൻകാലിലൂന്നി പിൻകാലുയർത്തി ഫൈൻലെഗ്ഗിലേക്ക് ഒരു ഫ്‌ളിക്ക്. ബൗണ്ടറിലൈനിൽ തൈജുല്‍ ഇസ്ലാം പന്ത് കയ്യിലൊതുക്കി. ഈ പുറത്താകൽ പിങ്ക് ബോൾ പിടിക്കാൻ കാഴ്ചപ്രശ്‌നമുണ്ടെന്ന സങ്കൽപ്പത്തെ തിരുത്തി കുറിക്കുന്ന ഒന്നായിരുന്നു. ക്യാച്ച് കണ്ട കൊഹ്ലിപോലും ആദ്യമൊന്ന് അമ്പരന്നു. ഒരു നിമിഷം അദ്ഭുതത്തോടെ നോക്കിയശേഷം കൊഹ്ലി പവലിയനിലേക്ക് നടന്നു. എന്നാൽ 194 പന്തിൽ 18 ബൗണ്ടറികളോടെ 136 റൺസടിച്ചതിന് ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്.
It takes a brilliant effort to dismiss #KingKohli! 👏
— Hotstar US (@Hotstarusa) November 23, 2019
What an effort from Taijul Islam! 👌
🇮🇳 - 308/6 (80.3 overs)
📱 - https://t.co/U1rcWzMXgA#INDvBAN #PinkBallTest #PinkIsTheNewRed pic.twitter.com/jB5Vadm0lQ