bjp-

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചതിനെതിരെ ശിവസേനയും എൻ.സി.പിയും കോൺഗ്രസും സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി അടക്കം ചോദ്യംചയ്താണ് മൂന്നുപാർട്ടികളും സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്നായിരുന്നു ഇവർ ഉന്നയിച്ചത്. മുതിർന്ന അഭിഭാഷകരായ കപിൽസിബലും മനു അഭിഷേക് സിങ്‌വിയുമാവും കോൺഗ്രസിനുവേണ്ടി ഹാജരാവുക