ഡേ-നെറ്റ് ടെസ്റ്രിൽ ഇന്ത്യ ജയത്തിനരികെ
ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു
കൊൽക്കത്ത: ഡേ-നൈറ്ര് ടെസ്റ്രിലും ഇന്ത്യ വിജയ തീരത്തിനരികെ. രണ്ടാം ദിനത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുകയാണ്. 4 വിക്കറ്ര് മാത്രം കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 89 റൺസ് പിന്നിലാണ് ബംഗ്ലാദേശ്. സ്കോർ: ബംഗ്ലാദേശ് 106/10, 152/6. ഇന്ത്യ 347/9.
ക്യാപ്ടൻ കൊഹ്‌ലി
നേരത്തേ 174 /3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച നായകൻ വിരാട് കൊഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 347/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അജിങ്ക്യ രഹാനെയുടെ വിക്കറ്രാണ് ഇന്ത്യയ്ക്ക് ഇന്നലെ ആദ്യം നഷ്ടമായത്. അർദ്ധ സെഞ്ച്വറി തികച്ച ഉടനേ രഹാനെയെ (51) തൈജുൽ ഇസ്ലാം എബ്ദാത്ത് ഹൊസേന്റെ കൈയിൽ എത്തിക്കുകയായിരുന്നു. 194 പന്ത് നേരിട്ട് 18 ഫോറുകളുടെ അകമ്പടിയോടെയാണ് കൊഹ്‌ലി 136 റൺസ് നേടിയത്. കരിയറിലെ കൊഹ്‌ലിയുടെ ഇരുപത്തിയേഴാമത്തെ സെഞ്ച്വറിയാണിത്.
ബംഗ്ലാദേശിനായി അൽ -അമിൻ ഹൊസൈൻ, എബ്ദാത്ത് ഹുസൈൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അബു ജയേദ് രണ്ട് വിക്കറ്രെടുത്തു.
തകർച്ച തന്നെ
241 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് പതിവുപോലെ തകർച്ചയോടെയാണ് തുടങ്ങിയത്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഇശാന്ത് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ അവരുടെ ഓപ്പണർ ഷദ്മാൻ ഇസ്ലാം എൽബി ആയി പുറത്തായി. തൊട്ടുപിന്നാലെ മോമിനുൾ ഹഖിനെ ഇശാന്ത് സാഹയുടെ കൈയിൽ എത്തിച്ചു. മൊഹമ്മദ് മിഥുനെ (6) ഉമേഷ് യാദവ് ഷമിയുടെ കൈയിൽ ഒതുക്കി. ഇമ്രുൽ ഖയിസിനെ (5) ഇസാന്തിന്റെ പനിത്ൽ കൊഹ്‌ലി മനോഹരമായ ഒരു ക്യാച്ചിലൂടെ പിടികൂടിയപ്പോൾ 13/4 എന്ന വിഷമഘട്ടത്തിലായി ബംഗ്ലാദേശ്. പിന്നീട് ക്രീസിൽ ഒന്നിച്ച മുഷ്ഫിക്കുർ റഹിമും(പുറത്താകാതെ 59) മഹമ്മദുള്ളയും ( റിട്ടയോർഡ് ഹർട്ട് 39) ബംഗ്ലാദേശിനെ കൂട്ടതകർച്ചയിൽ നിന്ന് കരകയറ്റി. ടീം സ്കോർ 82ൽ വച്ച് പേശിവലിവിനെ തുടർന്ന് നന്നായി ബാറ്റ് ചെയ്ത് വന്ന മഹമ്മദുള്ള കളം വിട്ടത് ബംഗ്ലാദേശിന് വീണ്ടും തിരിച്ചടിയായി. ഇന്ത്യയ്ക്കായി ഇശാന്ത് 4 വിക്കറ്ര് വീഴ്ത്തി.
കിംഗ് കൊഹ്‌ലി
136
റൺസാണ് കൊഹ്‌ലി ഒന്നാം ഇന്നിംഗ്സിൽ നേടിയത്.
പിങ്ക് ബാൾ ടെസ്റ്റിൽ സെഞ്ച്വറി കുറിച്ച ആദ്യ ഇന്ത്യൻ താരം.
ക്യാപ്ടനെന്ന നിലയിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റിക്കി പോണ്ടിംഗിന്റെ റെക്കാഡിനൊപ്പമെത്തി (41 സെഞ്ച്വറി)
ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 27 സെഞ്ചുറികൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും കൊഹ്‌ലിക്ക് സ്വന്തം.
ടെസ്റ്റിൽ ക്യാപ്ടനായ ശേഷം 20-ാം സെഞ്ച്വറി