ഹൈദരാബാദിലെ ഗച്ചിബൗളിയിൽ പുതിയതായി തുറന്ന ഫ്ലൈഓവറിലെ നടുക്കുന്ന അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നത്. അമിത വേഗതയിൽ പാഞ്ഞ കാർ ഫ്ലൈഒാവറിന്റെ കൈവരിയും തകർത്ത് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാർ ശരീരത്തിലേക്ക് വീണ് യുവതി മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷയ്ക്ക് വേണ്ടി കാത്തുനിന്ന മണികൊണ്ട സ്വദേശി സത്യമ്മയാണ് മരിച്ചത്.
ഫ്ലൈഒാവറിന് താഴെ വാഹനങ്ങളും കാൽനടയാത്രക്കാരുമെല്ലാം കടന്നു പോകുന്നിതിനിടെയിലാണ് അപകടം.ചുവന്ന നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിൽ ഫ്ലൈഒാവറിലൂടെ പാഞ്ഞ കാർ വളവ് തിരിയുന്നിടത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. എയർബാഗ് ഉപയോഗിച്ചതിനാൽ ഡ്രൈവര്‍ ജീവനോടെ രക്ഷപ്പെട്ടു. സത്യമ്മയുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Hair raising videos of the car which fell off the newly opened biodiversity flyover. One woman was killed in the accident.https://t.co/qGwFmZAyXy pic.twitter.com/cM9daAGFlN
— Bala (@naartthigan) November 23, 2019