കൊൽക്കത്ത: പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര ജയം. ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 46 റൺസിനുമാണ് തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായി നാല് ഇന്നിംഗ്സ് ജയം നേടുന്ന ആദ്യ ടീമാണ് ഇന്ത്യ. ഉമേഷ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 241 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലദേശ് 41.1 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി.
ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ ജയം തേടിയാണ് ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെ മൂന്നാം ദിനം ഇറങ്ങിയത്. 241 റണ്‍സിന്റെ മികച്ച ഒന്നാമിന്നിംഗ്സ് ലീഡുമായി ബംഗ്ലാദേശിനെ വീണ്ടും ബാറ്റിംഗിനയച്ച ഇന്ത്യ രണ്ടാം ദിനം തന്നെ ആറു വിക്കറ്റുകള്‍ കൊയ്ത് പിടിമുറുക്കിയിരുന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാമിന്നിംഗ്സില്‍ ആറു വിക്കറ്റിന് 152 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. മൂന്നാം ദിനം തുടങ്ങി മൂന്നാം ഓവറില്‍ തന്നെ ഇന്ത്യ ബംഗ്ലാദേശിന്റെ ഏഴാം വിക്കറ്റും വീഴ്ത്തി.
സ്കോർ: ബംഗ്ലദേശ് – 106, 195 (41.1 ഓവർ), ഇന്ത്യ – 347/9 ഡിക്ലയേർഡ്