ആർത്തവത്തിന് മുമ്പ് ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി മിക്ക സ്ത്രീകളിലും ദേഷ്യവും ക്ഷീണവുമുൾപ്പെടെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഒരോ മാസവും ഓരോ തരത്തിലാകാം പ്രയാസങ്ങൾ. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'മറ്റേത് ദിവസങ്ങളിലേക്കാളും ചില സ്ത്രീകളിൽ ഈ ദിവസങ്ങളിൽ ശക്തമായ ലൈംഗികമായ ചിന്തയും ആഗ്രഹവും ഉണ്ടാകാറുണ്ട്,അതിനെ തടഞ്ഞു നിർത്തുമ്പോൾ ഉണ്ടാകുന്ന തലവേദന അസാധ്യമാണെന്ന് പലരും പരാതിയും പറയാറുണ്ട്..പങ്കാളിയുടെ ഇത്തരം പ്രശ്നങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതാണ്'-കലാ മോഹൻ കുറിച്ചു..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആ പ്രശ്നം , അത് രൂക്ഷമാകുന്നു...
എനിക്ക് മാത്രമാണോ ?
അതോ എല്ലാവര്ക്കും ഉണ്ടോ..?
ഈ ചോദ്യം ഒരുപാട് കിട്ടാറുണ്ട്..
അതിന്റെ ഉത്തരം , സ്ത്രീ മാത്രമല്ല ..പുരുഷനും അറിയേണ്ടതാണെന്നു തോന്നി...
ആർത്തവ കാലത്തിനു മുൻപായി ഭൂരിപക്ഷം സ്ത്രീകളും കടന്നു പോകുന്ന പ്രതിസന്ധി ആണിത്..
premenstrual tension !
ശൂന്യതാ ബോധത്തിന്റെ അലയടികൾ
അല്ലേൽ നിസ്സഹായതയുടെ നിഴൽ വീണ മനസ്സ്...
വിളക്കും വെളിച്ചവും അകന്നു ഇരുട്ട് കൂടാരമടിച്ചിരിക്കുന്ന അവസ്ഥ..
വല്ലാത്ത പരാവശ്യം...
ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണിത് എന്ന് ആദ്യം ഉൾക്കൊള്ളുക..
ശെരിക്കും പറഞ്ഞാൽ ,
ആർത്തവം തുടങ്ങുന്നതിനു ഏതാണ്ട് 14 ദിവസം മുൻപ് ചെറിയ തോതിൽ ലക്ഷണങ്ങൾ കാണുകയും , 5 - 7 ദിവസങ്ങളിൽ കൂടുതലായി അനുഭവപ്പെടുകയും ചെയ്യും..
ഹോർമോൺ നിലയിൽ വരുന്ന വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുക..
ആർത്തവത്തിന് ഏതാനും ദിവസം മുൻപ് തന്നെ estrogen , progestrone തുടങ്ങിയ ഹോര്മോണുകളിൽ ഏറ്റകുറച്ചിൽ ഉണ്ടാകുന്നു..
മസ്തിഷ്കത്തിലെ സെറട്ടോണിന്റെ അളവ് കുറയുന്നു..
അതിന്റെ ഫലമായി ഏതാണ്ട് നൂറ്റി അൻപതോളം ലക്ഷണങ്ങൾ അനുഭവപ്പെടാം അത്രേ..
വയറു വേദന , ക്ഷീണം , അമിത ദേഷ്യം , തലവേദന , നടുവേദന , ശബ്ദത്തോട് അസഹീനത തോന്നുക ,ഉത്കണ്ഠ , വിഷാദ ചിന്തകൾ , ,അമിത വിശപ്പ് , തുടങ്ങിയവ എടുത്ത് പറയാം.,..
വ്യക്തിപരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമല്ലോ..
എല്ലാ മാസവും ഓരോ തരത്തിൽ ആകാം..
അത് കൊണ്ട് തന്നെ പങ്കാളികൾ , ഇത് ഉൾക്കൊള്ളാതെ വിഷമിക്കാറുണ്ട്.
'പലപ്പോഴും ആശയക്കുഴപ്പത്തിൽ ആകാറുണ്ട്..
തോന്നൽ ആണ് എന്നൊരു ആശ്വസിപ്പിക്കൽ,
നിങ്ങൾക്കത് മനസ്സിലാകില്ല, ! എന്നൊരു പൊട്ടി തെറി ,കരച്ചിലിൽ അവസാനിക്കും ,.,,,!
മരുന്നുകൾ ഉപയോഗിക്കാതെ ,
മനസ്സ് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ അതിജീവിക്കാൻ സാധിച്ചാൽ നന്ന്..!
പറ്റും, സ്വയം വിചാരിച്ചാൽ..!
ധാരാളം വെള്ളം കുടിയ്ക്കുക..പറ്റുമെങ്കിൽ
ഇഷ്‌ടമുള്ള സ്ഥലങ്ങളിൽ യാത്ര പോകുക..
ഇരുപത്തിനാലു മണിക്കൂറുണ്ടല്ലോ...
പരമാവധി ഏതെങ്കിലും കാര്യങ്ങളിൽ മുഴുകി ഇരിക്കുക..
മനസ്സിൽ വരുന്ന ചിന്തകൾ അത് , എന്തുമാകട്ടെ ,
അറിയാവുന്ന ഭാഷയിൽ കുത്തി കുറയ്ക്കാം..
എന്നിട്ടു അതങ്ങു കീറി കളഞ്ഞേക്ക്...
അതല്ല , ഗംഭീരമെങ്കിൽ അതൊരു തുടക്കം ആകട്ടെ..
അക്ഷരങ്ങളുടെ ലോകത്തേയ്ക്ക്...
എഴുതാൻ സാഹിത്യം അറിയേണ്ട...
ഭാഷ അറിഞ്ഞാൽ പോരെ..?
progressive relaxasion എന്നൊരു വ്യായാമ മുറ ഉണ്ട്..
ഡോക്ടർ ജേക്കബ് സൺ ,
അദ്ദേഹത്തിന്റെ റിലാക്‌സേഷൻ മാർഗ്ഗങ്ങൾ മാംസപേശികളിൽ പിരി മുറുക്കം ഉണ്ടാക്കുകയും , പിന്നെ തളർത്തുകയും ചെയ്യുന്നു..
മനസ്സിൽ കെട്ടി നിൽക്കുന്ന മൂകതയും മരവിപ്പും മാറ്റി പിരിമുറുക്കം അകറ്റുന്നു...
സ്ട്രെസ്സ് കുറയ്ക്കാൻ പ്രാണായാമം ഉത്തമം ആണ്...
ഇനി ,
പാട്ടുകൾ ഇഷ്‌ടമാണോ.?
സംഗീതം മനസ്സിനെ ഏകാഗ്രമാക്കും..ഓർമ്മകളെ ഉണർത്തും..
എന്തിനു,
രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടുകയും , രക്തസമ്മർദ്ധം സമനിലയിൽ ആക്കാൻ വരെ കഴിയും..
സ്ട്രെസ് അകറ്റാൻ ഫലപ്രദമാണ് !
ഇതൊക്കെ പറയാമെങ്കിലും,
ഹോബി പലർക്കും പലതാണ്..
അത് കൊണ്ട് ഇന്നത് ചെയ്യൂ, എന്ന് പറയാൻ വയ്യ..
സ്വയം അറിഞ്ഞു, മാർഗ്ഗം കണ്ടെത്തി മുന്നേറുക..
മറ്റൊരു പ്രധാന വിഷയം സെക്സ് ആണ്..
ലൈംഗികമായ അവസ്ഥയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാം..
മറ്റേത് ദിവസങ്ങളിലേക്കാളും ചില സ്ത്രീകളിൽ ഈ ദിവസങ്ങളിൽ ശക്തമായ ലൈംഗികമായ ചിന്തയും ആഗ്രഹവും ഉണ്ടാകാറുണ്ട്..
അതിനെ തടഞ്ഞു നിർത്തുമ്പോൾ ഉണ്ടാകുന്ന തലവേദന അസാധ്യമാണെന്ന് പലരും പരാതിയും പറയാറുണ്ട്..
പങ്കാളിയുടെ ഇത്തരം പ്രശ്നങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതാണ്..
പെണ്ണല്ലേ, എങ്ങനെ ഇത്തരം ആവശ്യങ്ങൾ തുറന്നു പറയുമെന്നു ചിന്ത ഇന്നും സദാചാരത്തിന്റെ അടയാളം ആയി തുടരുന്ന സ്ത്രീ മനസ്സുകളുണ്ട്..
പുരുഷന്റെ മനസ്സിലാക്കലുകൾക്ക് തടസ്സം നേരിടുമ്പോൾ ഉണ്ടാകുന്ന അത്തരം തലവേദന എല്ലാ മാസങ്ങളിലും ഉണ്ടായേക്കാം..
ഒന്ന് വരിഞ്ഞു മുറുക്കെ പിടിച്ചാൽ തീരുന്ന അസ്വസ്ഥതയെ ഉണ്ടാകു ചിലപ്പോൾ..
ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നു പങ്കാളിയോട് പറയാൻ ഇതിലും നല്ല മാർഗ്ഗമുണ്ടോ !
മനസ്സാണ് ,
നമ്മുടെ ആണ്...!
അതിനെ കയ്യടക്കാൻ സാധിച്ചാൽ എത്ര നന്നാണ്..!
--=-==--------=====================---------
കല,
കൗൺസലിംഗ് സൈക്കോളജിസ്റ്റ്