drung-man-dial-100

ഭോപ്പാൽ: മദ്യ ലഹരിയിൽ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയേക്കാം. അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട ഒരാൾ പൊലീസ് എമർജൻസി നമ്പറായ 100 ൽ വിളിച്ചു, യുവാവ് പൊലീസുകാരോട് ആവശ്യപ്പെട്ടതാകട്ടെ മദ്യവും.

ഒരു മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മദ്ധ്യപ്രദേശിലെ കോട്ടാർ സ്വദേശിയായ സച്ചിനോട് എന്തിനാണ് 100ൽ വിളിച്ചതെന്ന് പൊലീസുകാർ ചോദിക്കുന്നു. അപ്പോൾ വൈൻ ഷോപ്പ് ഉടമയെക്കുറിച്ച് യുവാവ് ആക്രോശിക്കുന്നത് കാണാം, കൂടാതെ അയാൾ തന്റെ ബന്ധുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.വീഡിയോ ഷൂട്ട് ചെയ്യുന്ന പൊലീസുകാരൻ രാവിലെ 11 ന് എന്തിനാണ് മദ്യപിക്കുന്നതെന്ന് ചോദിക്കുന്നതും കേൾക്കാം. വീഡിയോയിലുടനീളം മദ്യം വാങ്ങിത്തരാനായി പൊലീസുകാരനെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണാം.

Dial 100 for booze. https://t.co/vb96KMzZ2P

— bhavatosh singh (@bhavatoshsingh) November 22, 2019


ഇതാദ്യമായല്ല ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഈ വർഷം മാർച്ചിൽ, ഒരാൾ പൊലീസിനെ വിളിക്കാൻ 100ൽ ഡയൽ ചെയ്തു. ഉജാരിയിൽ നിന്ന് യുപിയിലെ ഗുന്നൗറിലേക്ക് പോകാൻ പണമില്ലാത്തതിനാൽ ലിഫ്റ്റിന് വേണ്ടിയായിരുന്നു അയാളങ്ങനെ ചെയ്തത്. ആ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

Hats off to @Uppolice
What all they deal with pic.twitter.com/qBS8qynV6t

— Saurabh Dwivedi (@saurabhtop) March 16, 2019