തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ നിർണായ ദിവസങ്ങളാണ് കടന്നുപോകുന്നത്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവും തിരക്കിട്ട ചർച്ചകളുമായി മുന്നണികളും പാർട്ടികളും സജീവമാകുമ്പോൾ രാഹുൽ ഗാന്ധി എം.പി എവിടെ എന്ന ചോദ്യമാണ് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്. എന്നാൽ, രാഹുൽ ധ്യാനത്തിന് പോയിരിക്കുകയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് അഡ്വ.ശ്രീജിത്ത് പെരുമന.
"രാജ്യത്തിന്റെയും, ജനതയുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്നതിനു മുൻപെങ്കിലും ധ്യാനം നിർത്തണം സാർ, അവസാനമായൊന്ന് അന്ത്യകൂദാശ നടത്താണെങ്കിലും താങ്കൾ തിരികെ വരണം"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
2019 ലെ പൊതു തിരഞ്ഞെടുപ്പിൽ എനിക്കെതിരെ ഉൾപ്പെടെ മത്സരിച്ചു ജയിച്ച് വയനാടിനെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയോടാണ് സാർ,
👉ഫാസിസം കോണകത്തിൽ കയറി കടിക്കാൻ തുടങ്ങി...,
👉അർദ്ധരാത്രി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നു, നേരം വെളുക്കും മുൻപ് അത് പിൻവലിക്കുന്നു..
👉രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥ നമ്മുടെ റോക്കറ്റുപോലെതന്നെ പോയതിനേക്കാൾ വേഗത്തിൽ കൂപ്പുകുത്തുകയാണ് ..
👉രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ, സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ വർഗീയ കോമരങ്ങൾ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നു..
👉ഇങ്ങു വയനാട്ടിൽ ക്ലാസ് മുറികൾക്കുള്ളിൽ പാമ്പുകളും വിഷജീവികളും കുഞ്ഞുങ്ങളെ കൊത്തിയിട്ടും, ഒരു പ്രതിരോധമരുന്നുപോലും നൽകാനാവാതെ മരിച്ചു വീഴുന്നു...
👉രാജ്യത്തിന്റെയും, ജനതയുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്നതിനു മുൻപെങ്കിലും ധ്യാനം നിർത്തണം സാർ .., അവസാനമായൊന്ന് അന്ത്യകൂദാശ നടത്താണെങ്കിലും താങ്കൾ തിരികെ വരണം
(ഇത്രയും പറഞ്ഞത് അദ്ദേഹത്തിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പ്രിവിലേജ് കൂടി വെച്ചിട്ടാണെന്നു കരുതിക്കോളൂ. ന്യായീകരണ തൊഴിലാളികൾ )
മൂന്നു ചിത്രങ്ങൾ പറയാതെ പറയും കഥകൾ
അഡ്വ ശ്രീജിത്ത് പെരുമന