kailash-

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് ജോഷി അന്തരിച്ചു. 90 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഇന്നലെ രാവിലെ ബൻസാലിലെ ആശുപത്രിയിലായിരുന്നു മരണം. മുൻ മന്ത്രി ദീപക് ജോഷിയടക്കം ആറ് മക്കളുണ്ട്. 1929 ജൂലായ് 14ന് ജനിച്ച കൈലാഷ് ജോഷി 1977-78 കാലത്താണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. മദ്ധ്യപ്രദേശിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എട്ടുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ജോഷി രാജ്യസഭയിലും ലോക്‌സഭയിലും പ്രതിനിധിയായിട്ടുണ്ട്. 2004 മുതൽ 2014 വരെ ഭാപ്പാൽ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2000 മുതൽ 2004 വരെ രാജ്യസഭാംഗം ആയിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ജന്മനാടായ ദേവാസിലെ ഹട്പിപ്ലിയയിൽ നടക്കും.