അരുമാനൂർ: സി.പി.എം ഏരിയാ കമ്മിറ്റി അംഗവും പൂവാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന
സാമ്പന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു.
അരുമാനൂർ പട്ട്യക്കാലയിലെ വീട്ടുവളപ്പിലുള്ള സാമ്പന്റെ ശവകൂടീരത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയ്ക്ക് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് അരശുംമൂട് ജംഗ്ഷനിൽ ചേർന്ന അനുസ്മരണ യോഗം പി. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി, മുൻ പ്രസിഡന്റുമാരായ കെ.എസ്. ആനന്ദൻ, കെ. ബാഹുലേയൻ, സി.പി.എം ഏരിയാ കമ്മിറ്രി അംഗം വി.എൻ. വിനോദ്കുമാർ, എൽ.സി സെക്രട്ടറി ബി.ടി. ബോബൻകുമാർ, എൻ. സഞ്ജു, ശിജിത്ത് ശിവസ്, കെ. ദിലീപ്,വി.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.