തിരുവനന്തപുരം: ട്രഷറി വകുപ്പിലെ വനിതാ ജീവനക്കാരെ അപമാനിക്കുന്ന തരത്തിൽ അശ്ലീല പരാമർശങ്ങളോടെ ഉത്തരവിറക്കിയ ട്രഷറി ഡയറക്ടർ എ.എം ജാഫറിനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ സർക്കാർ പണം കരാറുകാർക്ക് അധികമായി നൽകിയ ജീവനക്കാരെ സംരക്ഷിക്കുന്നതും ഇതേ ഡയറക്ടറാണ്. ഇദ്ദേഹത്തിന്റെ മാനസിക വൈകൃതത്തിന്റെ അവസാന ഉദാഹരണമാണ് ഈ ഉത്തരവെന്നും ജോയിന്റ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.