shefna-

താരങ്ങളുടെ സൗന്ദര്യ രഹസ്യമറിയാനും അതൊന്നു പരീക്ഷിച്ച് നോക്കാനും ആഗ്രഹിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ സീരിയലുകളിലൂടെയും നിരവധി സിനിമകളിലൂടെയും മലയാളികളുടെ മനസിൽ ചേക്കേറിയ നടി ഷഫ്ന തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രകൃതിദത്ത സൗന്ദര്യ കൂട്ടുകളോടാണ് ഇഷ്ടമെന്ന് താരം പറയുന്നു.

'മുഖക്കുരു ഉള്ളതുകൊണ്ട് തുളസി നീര് പുരട്ടാറുണ്ട്. നാരങ്ങാ നീരും, തേനും യോജിപ്പിച്ച് മുഖത്തിടും. രക്ത ചന്ദനത്തിൽ പാൽ പാടയല്ലെങ്കിൽ തേൻ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാറുണ്ട്. മേക്കപ്പ് കഴുകിക്കളഞ്ഞശേഷം തക്കാളി കൊണ്ട് മുഖത്ത് ഉരസാറുണ്ട്. ഉരുളക്കിഴങ്ങ് കുഴന്പ് രൂപത്തിലാക്കി അതിൽ തേനും തൈരും ചേർത്ത് മുഖത്ത് പായ്ക്ക് ഇടാറുണ്ട്.

മുടിയുടെ ആരോഗ്യത്തിനായി ശുദ്ധമായ വെളിച്ചെണ്ണയിൽ രണ്ട് സ്പൂൺ ആവണക്കണ്ണ ചേർത്ത് ഹോട്ട് ഓയിൽ മസാജ് ചെയ്യാറുണ്ട്. നേന്ത്രപ്പഴവും ഉടച്ച് അതിൽ ഒരു സ്പൂൺ എണ്ണയും മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ തേയ്ക്കാറുണ്ട്'- ഷഫ്ന പറഞ്ഞു.