ss
മേയേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറ് ആരംഭിച്ചു


ആദ്യ മത്സരത്തിൽ കേരള പോലീസ് AG കേരളയും ഏറ്റുമുട്ടുന്നു. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവ്വഹിച്ചു. ഡെ. മേയർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഐ എം വിജയൻ മുഖ്യാതിഥിയായി.സ്റ്റാ. കമ്മറ്റി ചെയർമാൻമാൻമാരായ വഞ്ചിയൂർ പി.ബാബു,പാളയം രാജൻ, S S സിന്ധു കൗൺസിലർ അഡ്വ.ആർ.സതീഷ് കുമാർ ജില്ല ഫുട്ബാൾ അസോ.പ്രസിഡന്റ് രാജീവ് കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാഭ്യാസ കലാകായിക കമ്മറ്റി ചെയർമാൻ സി സുദർശനൻ സ്വാഗതവും പി എസ് അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി..

ആദ്യ മത്സരത്തിൽ കേരള പോലീസ് 2 - 1 ന് AG കേരളയെ പരാജയപ്പെടുത്തി