മുംബയ് : മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സർക്കാർ അഞ്ചുവർഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. അജിത് പവാറിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണ്. എൻ.സി.പി ശിവസേനയ്ക്കും കോൺഗ്രസിനുമൊപ്പമാണ്. തീരുമാനമെടുത്തത് എൻ.സി.പി ഒറ്റക്കെട്ടായെന്നും പവാർ വ്യക്തമാക്കി.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യംപോലും ഇവിടെ പ്രസക്തമല്ല. ശിവസേന, കോൺഗ്രസ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ എൻ.സി.പി ഒറ്റക്കെട്ടായാണു തീരുമാനിച്ചത്. അജിത് പവാറിന്റെ ഇപ്പോഴത്തെ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവുമാണ്. അത് ആശയക്കുഴപ്പമുണ്ടാക്കുകയും ജനങ്ങളിൽ മോശം കാഴ്ചപ്പാട് സൃഷ്ടിക്കുകയും ചെയ്യും - പവാർ ട്വീറ്റ് ചെയ്തു.
There is no question of forming an alliance with @BJP4Maharashtra.
— Sharad Pawar (@PawarSpeaks) November 24, 2019
NCP has unanimously decided to ally with @ShivSena & @INCMaharashtra to form the government. Shri Ajit Pawar’s statement is false and misleading in order to create confusion and false perception among the people.
താൻ ഇപ്പോഴും എൻ.സി.പിയിലാണെന്ന അജിതിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പവാർ. ബി.ജെ.പി–എൻ.സി.പി സർക്കാർ അഞ്ചുവർഷം ഭരിക്കുമെന്നു അജിത് പവാർ ട്വീറ്റ് ചെയ്തിരുന്നു.