പ്രേമം എന്ന ചിത്രത്തിലെ ചുരുണ്ട തലമുടിക്കാരിയായി മലയാളിയുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുൽഖർ സൽമാന്റെ 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും അനുപമ അരങ്ങേറ്റം കുറിക്കുകയാണ്.
''തെലുങ്കിലൊക്കെ അഭിനയിച്ചപ്പോൾ അനുപമ അല്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാൽ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാൽ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്'' എന്ന് അനുപമ പറയുന്നു. നല്ലതല്ലാത്ത സിനിമകൾ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാൻ തെലുങ്കിൽ വന്നിട്ടില്ല. കഴിഞ്ഞ വർഷം 'ഹല്ലോ ഗുരു പ്രേമ കൊസമേ' എന്ന സിനിമയുടെ ടീസറില്‍ പിൻഭാഗം അല്പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു.'
'സാരിയുടുക്കുമ്പോൾ സൈഡിൽ അല്പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാർ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകൾ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാൻ ചെയ്തതിൽ മാക്‌സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കിൽ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..'', അനുപമ കൂട്ടിച്ചേർത്തു.