ന്യൂഡൽഹി: ഇന്ത്യൻ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപമൊഴുക്ക് ശക്തമാകുന്നു. നവംബറിൽ ഇതുവരെ 17,722.82 കോടി രൂപയാണ് വിദേശ പോർട്ട്‌ ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) നിക്ഷേപിച്ചത്. 17,547.55 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 175.27 കോടി രൂപയുടെ കടപ്പത്രങ്ങളും അവർ വാങ്ങി. ഒക്‌ടോബറിൽ 16,645 കോടി രൂപയും സെപ്‌തംബറിൽ 6,558 കോടി രൂപയും എഫ്.പി.ഐ ഇന്ത്യയിലൊഴുക്കിയിരുന്നു.