litearture-

കോഴിക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹലാ ഷറിൻ പാമ്പുകടിയേറ്റ് മരിച്ചത് ഇാ സാഹചര്യത്തിൽ ഡോക്ടർമാരും അദ്ധ്യാപകരും ഭരണകർത്താക്കളും ഉൾപ്പെടെ എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് മുൻ കേരള സർ‌വകലാശാല വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ.

അതുൽ ഗവാണ്ടെയുടെ “The Checklist Manifesto: How to Get Things Right : Atul Gawande” (2009) പുസ്തകത്തെക്കുറിച്ചാണ് ഇക്ബാൽ വിവരിക്കുന്നത്. ഏതു സാഹചര്യത്തിലും മുൻകൂട്ടി തയ്യാറാക്കിയ പരിശോധനാപട്ടികയുടെ (Checklist) സഹായത്തോടെ ചിട്ടയായി പ്രവർത്തിച്ചാൽ വ്യക്തി ജീവിതത്തിലും സമൂഹത്തിലും സംഭവിക്കുന്ന പല അനഭിലഷണീയമായ പ്രത്യാഘാതങ്ങളൂം ഒഴിവാക്കാനാവുമെന്നാണ് ഗവാണ്ടെ പുസ്തകത്തിൽ വാദിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിവിധ തലങ്ങളിലുണ്ടായ അനാസ്ഥയുടെ ഫലമായി ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ എല്ലാവരും (ഡോക്ടർമാരും അധ്യാപകരും ഭരണകർത്താക്കളും ജീവനക്കാരും) നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് അതുൽ ഗവാണ്ടെയുടെ “The Checklist Manifesto: How to Get Things Right : Atul Gawande” (2009) . ഏതു സാഹചര്യത്തിലും മുൻകൂട്ടി തയ്യാറാക്കിയ പരിശോധനാപട്ടികയുടെ (Checklist) സഹായത്തോടെ ചിട്ടയായി പ്രവർത്തിച്ചാൽ വ്യക്തി ജീവിതത്തിലും സമൂഹത്തിലും സംഭവിക്കുന്ന പല അനഭിലഷണീയമായ പ്രത്യാഘാതങ്ങളൂം ഒഴിവാക്കാനാവുമെന്നാണ് ഗവാണ്ടെ പുസ്തകത്തിൽ വാദിക്കുന്നത്.

സ്കൂളുകളുടെ കാര്യത്തിൽ ക്ലാസ്സ് മുറികളിലും കാമ്പസ്സുകളിലും കുട്ടികളൂടെ സുരക്ഷക്കായി സ്വീകരിക്കേണ്ട സൌകര്യങ്ങളും നടപടികളും പട്ടികപ്പെടുത്തി അവ ലഭ്യമാണെന്ന് നിരന്തരം ഉറപ്പ് വരുത്തേണ്ടതാണ്. ആശുപത്രിയിൽ എമർജൻസി ചികിത്സക്കാവശ്യമായ മരുന്നും മറ്റുപകരണങ്ങളും ലഭുമാണെന്ന് ദിവസേന ഉറപ്പ് വരുത്തേണ്ടതുണ്ട്. ബത്തേരി ആശുപത്രിയിലെ വെന്റിലേറ്റർ പ്രവർത്തനക്ഷമമല്ല ആന്റി സ്നെയ്ക്ക് വിനം അവശ്യാനുസരണം ലഭ്യമല്ല തുടങ്ങിയ അടിയന്തിര ചികിത്സക്കാവശ്യമായ ഉപാധികളുടെ ലഭ്യതയെപറ്റി ഒരു പിഞ്ചു ജീവൻ നഷ്ടപെട്ട ശേഷം നടക്കുന്ന തർക്കം ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്നു. വെന്റിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ദിവസവും പരിശോധിച്ച് അവയുടെ പ്രവർത്തനക്ഷമതയും ജീവൻ രക്ഷാ മരുന്നുകളൂടെ അവശ്യാനുസരണമുള്ള ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളൂടെ മകനായ അതുൽ ഗവാണ്ടെ സർജനും പൊതുജനാരോഗ്യ വിദഗ്ദനുമാണ്. വയോജനങ്ങൾ നേരിടുന്ന ശാരീരിക സാമൂഹ്യ വെല്ലുവിളികളെ പറ്റിയുള്ള Being Mortal: Medicine and What Matters in the End. (2014) ഗവാ‍ണ്ടെയുടെ മറ്റൊരു പ്രശസ്ത കൃതിയാണ്. എല്ലാ ശസ്ത്രക്രിയാ വിദഗ്ദരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് അദ്ദേഹത്തിന്റെ , Complications: A Surgeon's Notes on an Imperfect Science, in (2002)