വാസ്തുശാസ്ത്രത്തിൽ കന്നിമൂല എന്നു പറയുമ്പോൾ ആളുകൾക്ക് ഒരു ആശങ്ക തോന്നാറുണ്ട്. എന്താണ് കന്നിമൂല. കന്നിമൂലയിൽ എന്തൊക്കെയാവാം അല്ലെങ്കിൽ കന്നിമൂലയിൽ എന്തൊക്കെ പാടില്ല. ഏത് മൂലയെയാണ് കന്നിമൂല എന്ന് അറിയപ്പെടുന്നത് എന്നുള്ള രീതിയിലുള്ള ഒരുപാട് സംശയങ്ങൾ സ്ഥാനത്തും ഉയരാറുണ്ട്.
പ്ലോട്ടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്നു പറയുന്നത്. ഗൃഹത്തിനെ ഒരു സമചതുരമോ ദീർഘചതുരമോ ആയിട്ട് എടുത്താൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന മുറി എന്നുള്ളതാണ് കന്നിമൂല എന്നുള്ളതുകൊണ്ട് മനസ്സിലാക്കേണ്ടത്.
വാസ്തുശാസ്ത്രമനുസരിച്ച് കന്നിമൂല ഭാഗത്ത് വെള്ളംകെട്ടികിടക്കാൻ പാടില്ല.. തീകത്തിക്കാനോ വെള്ളംകെട്ടികിടക്കാനോ പാടില്ലാത്തതു കൊണ്ട് അവിടെ ഒരിക്കലും അടുക്കള പണിയാൻ പാടില്ല.. ഇതിന്റെ ദോഷം സ്ത്രീകളെയായിരിക്കും കൂടുതൽ ബാധിക്കുക.. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കന്നിമൂല ഭാഗത്ത് ടോയ്ലെറ്റും നിർമ്മിക്കരുത്..
കന്നിമൂല ഭാഗത്ത് കിടപ്പുമുറിയോ പൂജാമുറിയോ നിർമ്മിക്കുന്നതായിരിക്കും ഉചിതമെന്ന് വാസ്കുവിദഗ്ദ്ധർ പറയുന്നു..
വീഡിയോ