സൗരവ് ഗാംഗുലിയുടെ കാലം മുതലാണ് ഇന്ത്യ ടെസ്റ്റിൽ മേധാവിത്വം കാട്ടാൻ തുടങ്ങിയതെന്ന് വിരാട് കൊഹ‌്ലി. അല്ല തങ്ങളും ജയിച്ചിട്ടുണ്ടെന്ന് സുനിൽ ഗാവസ്കർ
ഇതൊരു വലിയ വിജയം തന്നെയാണ്. പക്ഷേ കൊഹ്‌ലിയുടെ അവകാശവാദത്തിന് ചെറിയൊരു തിരുത്തുണ്ട്. സൗരവിന്റെ കാലം മുതലല്ല ഇന്ത്യൻ ടീം ടെസ്റ്റ് ജയിക്കാൻ തുടങ്ങിയത്.സൗരവ് ബി.സി.സി.ഐ പ്രസിഡന്റായതിനാൽ കൊഹ്‌ലി ഭംഗിവാക്ക് പറഞ്ഞതായിരിക്കും. പക്ഷേ 1970കളിലും 80 കളിലും ഇന്ത്യ വിദേശത്ത് ടെസ്റ്റ് ജയിച്ചിട്ടുണ്ട്. അന്ന് കൊഹ്‌ലി ജനിച്ചിട്ടുണ്ടാവില്ല.
സുനിൽ ഗാവസ്കർ