മൊണാക്കോ: ലോക അത്ലറ്റിക് ഫെഡറേഷന്റെ ഇൗവർഷത്തെ മികച്ച പുരുഷ താരമായി മാരത്തോൺ താരം എല്യൂഡ് കിപ്ഷോഗെയും വനിതാതാരമായി 400 മീറ്റർ ഹർഡിൽസ് ലോകചാമ്പ്യൻ ഡാലിയ മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. 35 കാരനായ എല്യൂഡ് കഴിഞ്ഞമാസം രണ്ട് മണിക്കൂറിൽ താഴെ മാരത്തോൺ ഫിനിഷ് ചെയ്ത് വിസ്മയം സൃഷ്ടിച്ചിരുന്നു. ഒളിമ്പിക് ചാമ്പ്യനും ലോക റെക്കാഡിന് ഉടമയുമാണ് എല്യൂഡ്. 52-20 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹർഡിൽസിൽ ലോക റെക്കാഡ് കുറിച്ച താരമാണ് ഡാലിയ.
സൈന പിൻമാറി
ന്യൂഡൽഹി : നിരന്തരം വേട്ടയാടുന്ന പരിക്കുകൾ മൂലം അഞ്ചാം സീസൺ പ്രിമിയർ ബാഡ്മിന്റൺ ലീഗിൽ നിന്ന് പിൻമാറുന്നതായി ഇന്ത്യൻ വനിതാ താരം സൈന നെഹ്വാൾ അറിയിച്ചു.