നഴ്സുമാർക്കായി കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) യുകെ റിക്രൂട്ട്മെന്റിനു അവസരമൊരുക്കുന്നു. ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട് രാജ്യങ്ങളിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളിലേക്കാണ് നിയമനം. പ്രതിവർഷം അഞ്ഞൂറോളം നഴ്സുമാരെയെങ്കിലും യുകെയിലേക്ക് റിക്രൂട്ട്ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒഡെപെക് ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. 2019 ജൂലായിൽ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട് രാജ്യങ്ങൾ സന്ദർശിക്കുകയും എൻ എച്ച് എസ് ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് എൻ എച്ച് എസ് ട്രസ്റ്റ് ആശുപത്രികളിൽ അവസരം ലഭിച്ചത്.
കരാർ അനുസരിച്ച് കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആറുമാസം പ്രവൃത്തിപരിചയമുള്ള നഴ്സുമാർക്ക് യു.കെയിലെ പ്രമുഖ ആശുപത്രികളിൽ മൂന്ന് വർഷം ജോലി ചെയ്യുന്നതിന് അവസരം ലഭിക്കും. ആകർഷണീയമായ തൊഴിൽ സാഹചര്യങ്ങൾക്കൊപ്പം പുതിയ സാങ്കേതികതയും അറിവും കരസ്ഥമാക്കുന്നതിന് പദ്ധതി സഹായിക്കും. യുകെയിലേക്ക് പോകാനാഗ്രഹിക്കുന്ന സർക്കാർ നഴ്സുമാർക്ക് മൂന്നു വർഷം ലീവ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് : odepc.kerala.gov.in/ വെബ് സൈറ്റ് സന്ദർശിക്കുക.
ഡെൽ
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഡെൽ ഇൻകോർപ്പറേറ്റഡ് . കാനഡയിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സീനിയർ സ്ട്രാറ്റജിസ്റ്റ്- ഹയർ എഡ്യൂക്കേഷൻ, സർവീസ് ഡെലിവറി മാനേജ്മെന്റ് കൺസൾട്ടന്റ്, ബൈലിഗ്വൽ ടെക്നിക്കൽ ഫീൽഡ് സർവീസ് ഡെലിവറി, ഇൻസൈഡ് സെയിൽസ് അക്കൗണ്ട് മാനേജർ, അഡ്വൈസർ , സെയിൽ ട്രെയിനിംഗ്, ടാക്സ് സീനിയർ അഡ്വൈസർ, ഡാറ്റ സെന്റർ സെയിൽസ് എക്സിക്യൂട്ടീവ്, അസോസിയേറ്റ് ടെക്നീഷ്യൻ, എന്റർപ്രൈസ് സൊല്യൂഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: jobs.dell.com. വിശദവിവരങ്ങൾക്ക്: jobatcanada.com
ഫ്ളോർ കോർപ്പറേഷൻ
ഫ്ളോർ കോർപ്പറേഷൻ യു.എസ്.എ, യു.കെ, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കൺസ്ട്രക്ഷൻ എൻജിനീയർ, സെക്യൂരി മോണിറ്റർ, സ്പെഷ്യാലിറ്റി എൻജിനീയർ, പ്രോപ്പോസൽ റൈറ്റർ, ടെക്നീഷ്യൻ, എസ്റ്റിമേറ്റർ, സീനിയർ ടാക്സ് അനലിസ്റ്റ്, ഇന്റർനാഷണൽ ബെനിഫിറ്റ് മാനേജർ, കൺസ്ട്രക്ഷൻ സപ്പോർട്ട് മാനേജർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഫെസിലിറ്റീസ് മാനേജർ, ഇലക്ട്രിക്കൽ ഡിസൈൻ എൻജിനിയർ, കൺട്രോൾ സിസ്റ്റം ലീഡ്, സപ്ളൈ ചെയിൻ മാനേജർ, അഡ്മിനിസ്ട്രേറ്റർ, ജിയോടെക്നിക്കൽ എൻജിനിയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനിയർ ഡോക്യുമെന്റ് കൺട്രോളർ, പ്രോജക്ട് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.fluor.com വിശദവിവരങ്ങൾക്ക്: obatcanada.com.
ജനറൽ ഇലക്ട്രിക്
ജനറൽ ഇലക്ട്രിക് കാനഡ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വർക്ഷോപ്പ് ടെക്നീഷ്യൻ, ലീഡ് എൻജിനീയർ, ഫീൽഡ് സർവീസ് റെപ്രസെന്റേറ്റീവ്, പ്രോഡക്ട് സെയിൽ, ആപ്ളിക്കേഷൻ സ്പെഷ്യലിസ്റ്ര്, ലീഡ് എൻജിനീയർ, ഇന്റഗ്രേഷൻ സർവീസ് ലീഡ്, സിസ്റ്റം ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ, ഫീൽഡ് സർവീസ് എൻജിനീയർ, സോഫ്റ്റ്വേർ ട്വിങ്ക്ളർ, ക്വാളിറ്റി എൻജിനീയർ, ടെക്നീഷ്യൻ, ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ സോഴ്സിംഗ് മാനേജ്മെന്റ് സ്റ്റാഫ് മാനേജർ, സീനിയർ സ്പെഷ്യലിസ്റ്റ്, ബിസിനസ് മാനേജർ, അക്കൗണ്ട് റിസീവബിൾ സ്പെഷ്യലിസ്റ്ര്, പ്രോജക്ട് മാനേജർ, സ്ട്രാറ്റജിക് അക്കൗണ്ട് മാനേജർ, പ്രോഡക്ട് മാർക്കറ്റിംഗ് ലീഡർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.ge.com .വിശദവിവരങ്ങൾക്ക്: jobatcanada.com.
ഷെൽ
ഖത്തർ ,കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലേക്ക് ഷെൽ (ഓയിൽ ഗ്യാസ്) റിക്രൂട്ട്മെന്റ് നടത്തുന്നു. എക്സ്റ്റേണൽ ആൻഡ് ഇന്റേണൽ കമ്മ്യൂണിക്കേഷൻ മാനേജർ, സൈറ്റ് അഷ്വറൻസ് അനലിസ്റ്റ്, സർവീസ് ആൻഡ് ഓപ്പറേഷൻ മാനേജർ, ഫിനാൻസ് അഡ്വൈസർ, വെൽസ് സൂപ്പർവൈസർ, സ്റ്റാഫ് വെൽസ് എൻജിനീയർ, ഫീൽഡ് ബേസ്ഡ് അക്കൗണ്ട് മാനേജർ, പ്ളാനർ ആൻഡ് റിസ്ക് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകള്ള തസ്തികകൾ. കമ്പനി വെബ്സൈറ്റ്: www.shell.com. വിശദവിവരങ്ങൾക്ക്: qatarjobvacancy.com
അൽഷയ
കാനഡയിലെ അൽഷയയിൽ സെയിൽസ് അസോസിയേറ്റ്, ബ്യൂട്ടി അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ബാരിസ്റ്ര, സെയിൽസ് അസോസിയേറ്റ്, ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ, സെയിൽസ് മാനേജർ, ഡെപ്യൂട്ടി സ്റ്റോർ മാനേജർ, നാഷണൽ അക്കൗണ്ട്സ് മാനേജർ, ഡെപ്യൂട്ടി സ്റ്രോർ മാനേജർ, തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 17 വരെ അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: jobsearch.alshaya.com . വിശദവിവരങ്ങൾക്ക്: jobatcanada.com
ബ്രൂണൽ എനർജി
സിംഗപ്പൂരിലെ ബ്രൂണൽ എനർജി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫിനാൻഷ്യൽ കൺട്രോളർ, ഡാറ്റ സ്പെഷ്യലിസ്റ്ര്, കറസ്പ്പോണ്ടൻസ് കൺട്രോളർ, ഹാർഡ്വേർ എൻജിനീയർ, എച്ച് ആർ അനലിസ്റ്റ്, ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ് , സൈന്റിസ്റ്റ്, ഡാറ്റ വേർഹൗസ് അനലിസ്റ്ര്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.brunel.netവിശദവിവരങ്ങൾക്ക്: jobatcanada.com
ഒമാനിൽ അവസരങ്ങൾ
ഒമാനിൽ നിരവധി തസ്തികകളിൽ ഒഴിവ്. വെയിറ്റർ -10 , സൗത്ത് ഇന്ത്യൻ കുക്ക് -5 എന്നിങ്ങനെയാണ് ഒഴിവ്. വെയിറ്റർക്ക് 4 വർഷത്തെ തൊഴിൽ പരിചയവും സൗത്ത് ഇന്ത്യൻ കുക്കിന് 5 വർഷത്തെ തൊഴിൽ പരിചയും ആവശ്യമാണ്. ഗൾഫ് ഇന്റർനാഷണൽ ലിങ്കാണ് റിക്രൂട്ട്മെന്റ് ചെയ്യുന്നത്. വിശദവിവരങ്ങൾക്ക്: thozhilnedam.com.
ഹയാത്ത് ഹോട്ടൽ
കാനഡയിലെ ഹയാത്ത് ഹോട്ടലിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷിക്കാം. ഈവന്റ് സർവീസ് സൂപ്പർവൈസർ, ഹൗസ്കീപ്പിംഗ് ഹൗസ് പേഴ്സൺ, ലോണ്ട്രി അറ്റന്റർ, സേർവർ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, ഗ്രീറ്റർ, ഫുഡ് സെർവർ അസിസ്റ്റന്റ്, സെർവർ, ബാങ്ക്വെറ്റ് ഹൗസ് പേഴ്സൺ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: /careers.hyatt.com.
വിശദവിവരങ്ങൾക്ക്: jobatcanada.com.
ഇൻഫോസിസ്
കാനഡയിലെ ഇൻഫോസിസ് ടെക്നോളജിസ്റ്റ് അനലിസ്റ്റ്, ടെക്നോളജി ലീഡ്, കൺസൾട്ടന്റ്, അസോസിയേറ്റ് കൺസൾട്ടന്റ്, ബിസിനസ് കൺസൾട്ടിംഗ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.infosys.com.വിശദവിവരങ്ങൾക്ക്: jobatcanada.com.
കെപ്പെൽ ലോജിസ്റ്റിക്സ്
സിംഗപ്പൂരിലെ കെപ്പെൽ ലോജിസ്റ്റിക്സ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കെപ്പെൽ ഇന്റൻഷിപ്പ് പ്രോഗ്രാം, സോളാർ എൻജിനീയറിംഗ് മാനേജർ, പ്രൊജക്ട് ഡെവലപ്മെന്റ് ഡയറക്ടർ, കൊമേഴ്സ്യൽ ഓഫീസർ, എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ഓഫീസർ, മാനേജർ, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.keppellog.com. വിശദവിവരങ്ങൾക്ക്: jobatcanada.com.
ബിഎംഡബ്ള്യു മലേഷ്യ
മലേഷ്യയിലെ ബിഎംഡബ്ള്യു വിൽ പ്രോഗ്രാമർ, അനലിസ്റ്റ്, റീട്ടെയിൽ നെറ്റ്വർക്ക് ഇന്റേൺ , അക്കൗണ്ടിംഗ് ആൻഡ് ടാക്സ് ഇന്റേൺ, കളക്ഷൻ ആൻഡ് കസ്റ്റമർ പേയ്മെന്റ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, ക്രെഡിക്ട് ആൻഡ് ഓപ്പറേഷണൽ റിസ്ക്ക് മാനേജർ, സീനിയർ റിസ്ക് അനലിസ്റ്റ്, ബ്രാൻഡ് കമ്മ്യൂണിക്കേഷൻസ് ഇന്റേൺ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.bmwgroup.jobs വിശദവിവരങ്ങൾക്ക്: jobatcanada.com.