ദിവസം ഒരു നേരം സാലഡുകൾ മാത്രം കഴിക്കുന്നത് ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷിയും നൽകുന്നു. നാരുകൾ, ജലാംശം, വിറ്റാമിനുകൾ, മിനറലുകൾ , ആന്റി ഓക്സിഡന്റുകൾ എന്നിവ ഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെ മെച്ചം. രക്തത്തിലെ പഞ്ചസാര ഉയരാതെ നോക്കുന്ന സാലഡുകൾ രക്തസമ്മർദ്ദവും നിയന്ത്രിക്കും. ശരീരത്തിലെത്തുന്ന കാലറിയുടെ അളവിൽ വർദ്ധനയുണ്ടാകുന്നില്ല എന്ന മെച്ചവുമുണ്ട്.
ചർമ്മത്തിന്റെ യൗവനം, കാഴ്ചശക്തി എന്നിവയും ഉറപ്പാക്കുന്നു.
പച്ചക്കറി സാലഡിനൊപ്പം ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഉൾപ്പെടുത്തുന്നതും നല്ലതാണ് . ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയും സാലഡിൽ ചേർത്ത് കഴിക്കാം. പ്രോട്ടീനിന്റെ കലവറയാണ് കോഴിയിറച്ചി. പച്ചക്കറികൾക്കൊപ്പം ഇലക്കറികളും ഉൾപ്പെട്ടാൽ ഗുണം ഇരട്ടിയാകും. സാലഡുകൾ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കും. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച മാർഗമാണ് സാലഡുകൾ.