kaumudy-news-headline

1. രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിനെ അവരോധിച്ചതിന് എതിരെ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. കേസില്‍ നാളെ 10.30ന് ഉത്തരവ് പുറപ്പെടുവിക്കും. മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നോ നാളെയോ നടത്തണം എന്ന് മനു അഭിഷേക് സിംഗ്വിയും സമയം ചോദിച്ച് മുകുള്‍ റോഹ്തഗിയും. വിശ്വാസവോട്ടെടുപ്പിന് മാത്രമായി നിയമസഭ ചേരണം എന്ന് സിംഗ്വി. സഭയിലെ മുതിര്‍ന്ന എം.എല്‍.എയെ പ്രോടെം സ്പീക്കറാക്കി വിശ്വാസ വോട്ടെടുപ്പ് നടത്തണം. 7 സ്വതന്ത്രരുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ട് എന്നും ത്രികക്ഷി സഖ്യത്തിന്റെ വാദം


2. വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണം എന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍. തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനം ബി.ജെ.പി നടപ്പാക്കിയില്ല എന്നും കപില്‍ സിബല്‍. അജിത് പവാറിനെ എന്‍.സി.പിയില്‍ നിന്ന് നീക്കിയ കത്തില്‍ 12 എം.എല്‍.എമാരുടെ ഒപ്പില്ല എന്ന് മുകുള്‍ റോഹ്തഗി. അജിത് പവാറിന് 54 എം.എല്‍.എമാരുടെ ഭൂരിപക്ഷം ഉണ്ട്. വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടാന്‍ കോടതിയ്ക്ക് അധികാരം ഇല്ലെന്നും പ്രോ ടെം സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന നിയമസഭയ്ക്ക് മാത്രമേ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടാന്‍ അധികാരമുള്ളൂ എന്നും മുകുള്‍ റോഹ്തഗി
3. ശിവസേനയെ എന്‍.സി.പി സ്വാധീനിച്ചു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. കുതിരക്കച്ചവടം എന്ന് കേട്ടിട്ടുണ്ട് , കുതിയ ലായം തന്നെ അടിച്ച് മാറ്റിയ സ്ഥതി ആണ് മഹാരാഷ്ട്രയില്‍ എന്നും തുഷാര്‍ മേത്ത പറഞ്ഞു. തുഷാര്‍ മേത്ത ഹാജരായത് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടിയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കുക ആണ്. ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഭരണഘടന വിരുദ്ധമായ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധി പറയുക. അതിനിടെ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പില്‍ എന്‍.സി.പി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കും. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ആകും വിപ്പ്. നിയമോ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. അതിനിടെ ദേവേന്ദ്ര ഫട്നവസും അജിത് പവാറും ഇന്ന് ചുമതല ഏറ്റെടുത്തു
4. വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ മേപ്പാടി മുണ്ടകൈയില്‍ ഇന്നലെ രാത്രി ആണ് മാവോയിസ്റ്റുകള്‍ എത്തിയത്. മേപ്പാടി ടൗണിലും പരിസര പ്രദേശങ്ങളിലും ഇവര്‍ ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് എതിരെ പ്രതികരിക്കണം എന്നാണ് ആഹ്വാനം. തമിഴ് ഭാഷയില്‍ ആണ് പോസ്റ്ററുകള്‍ പതിച്ച് ഇരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.
5.മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍ കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയില്‍ എത്തിയ സംഘം മലയാളി സമൂഹവും ആയി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ കൈത്താങ്ങ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ കായിക യുവനക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിയുടെ സംഘത്തിന് ഒപ്പം ഉള്ളത്. ബിസിനസ് പ്രൊഫഷണല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. നാടിന്റെ പരിച്ഛേദമാണ് ഇവിടെ കൂടിയിട്ട് ഉള്ളത്. ജപ്പാനില്‍ മലയാളികള്‍ വളരെ കൂടുതലില്ല. എന്നാല്‍ മലയാളികള്‍ ലോകത്തിന്റെ ഏത് ഭാഗത്തും നിറഞ്ഞ സാന്നിധ്യം ആണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന വികസനത്തില്‍ പ്രവാസി സൂഹത്തെ കൂടി പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടാണ് ലോക കേരള സഭ തുടങ്ങിയത്. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ജപ്പാന്‍ മികച്ച മാതൃകയാണ് . പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അതി ജീവനത്തിന്റെ ജപ്പാന്‍ മാതൃക പഠിക്കുക കൂടിയാണ് സന്ദര്‍ശന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
6. സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക. സൂര്യഗ്രഹണം മുന്‍നിറുത്തി രവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക. ആ ദിവസമുള്ള മറ്റ് പൂജകള്‍ നട തുറന്നതിന് ശേഷം നടക്കും. നട അടച്ചിടണം എന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ അനുമതി നല്‍കുകയായിരുന്നു. മണ്ഡല മാസ പൂജകള്‍ക്കായി നട തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. നിലവില്‍ നിയന്ത്രണങ്ങള്‍ ഇത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട സാഹചര്യമില്ല. അപ്പം അരവണ നിര്‍മാണത്തിന് ആയുള്ള നെയ് കരുതല്‍ ശേഖരത്തില്‍ കുറവുണ്ട്. പ്രതി ദിനം 4000 ലിറ്റര്‍ നെയ്യ് ആണ് പ്രസാദ നിര്‍മാണത്തിന് ആവശ്യമായി വരുന്നത്.