ramya-haridas

ന്യൂഡൽഹി: രമ്യ ഹരിദാസ് എം.പിക്ക് നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോൺഗ്രസ് എം.പിമാരെയും പിടിച്ചുമാറ്റുകയായിരുന്നു. രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയിൽ ബഹളം ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനർ ലോക്‌സഭയിൽ ഉയർത്തിയതിന് ടി.എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി.

'സമാധാനപരമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.എന്നാൽ പ്ലക്കാർഡുകളും ബാനറുകളും പറ്റില്ലെന്ന് പറഞ്ഞ സ്പീക്കർ അത് പിടിച്ചുവാങ്ങാൻ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. സ്ത്രീകളാണെന്ന പരിഗണനപോലും നൽകിയില്ല. പാർലമെന്റിനകത്ത് പോലും സേഫ് അല്ലെങ്കിൽ വേറെവിടെയാണ് അതുണ്ടാകുക'-രമ്യ ഹരിദാസ് പ്രതികരിച്ചു.

Congress MP Hibi Eden on reports of clash with Lok Sabha Marshals today: We had raised a very genuine issue (Maharashtra) in LS & protested in democratic manner. Unfortunately we were taken out by Marshals who tried to push us forcefully. We've filed complaint with the Speaker. pic.twitter.com/sElHCNtY9K

— ANI (@ANI) November 25, 2019