കോഴിക്കോട്: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ദീർഘദൂര ട്രെയിനുകളിൽ നിന്ന്

ഓരോ സ്ളീപ്പർ കോച്ചുകൾ പിൻവലിച്ച് അതിനു പകരം തേർഡ് എ.സി കോച്ചുകൾ ഏർപ്പെടുത്തും.

നാഗർകോവിൽ - ഗാന്ധിധാം -നാഗർകോവിൽ എക്‌സ്‌പ്രസ്, എറണാകുളം ജംഗ്‌ഷൻ - ഓഖ - എറണാകുളം ജംഗ്‌ഷൻ എക്‌സ്‌പ്രസ് , എറണാകുളം ജംഗ്‌ഷൻ - നിസാമുദ്ദീൻ - എറണാകുളം ജംഗ്‌ഷൻ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളിലാണ് ഒരു സ്ളീപ്പർ കോച്ചു പിൻവലിച്ച് പകരം ഒരു തേർഡ് എ.സി കോച്ച് ഏർപ്പെടുത്തുന്നത്. തേർഡ് എ.സിക്ക് യാത്രക്കാർ വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് കൂടുതലായി എ.സി കോച്ച് ഏർപ്പെടുത്തുന്നത്. ആറ് ട്രെയിനുകൾക്കും ഇപ്പോൾ തന്നെ 23 കോച്ചുകൾ ഉണ്ട്.