പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എ. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി ചെണ്ട, മദ്ദളം സി.ബി.സി.എസ്. കോർ/കോംപ്ലിമെന്ററി (റഗുലർ/റീഅപ്പിയറൻസ്)/ സി.ബി.സി.എസ്.എസ്. (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (കോർ/ഓപ്പൺ കോഴ്‌സ് റഗുലർ)/സി.ബി.സി.എസ്.എസ്. (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ രണ്ടുമുതൽ 12 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ജൂലായ് 2019 പരീക്ഷയുടെ വൈവാവോസി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കും.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ എൽ എൽ.ബി. ത്രിവത്സരം (4 പി.എം. 9 പി.എം. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, മലയാളം (2018-2020 സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജെ.ആർ.എഫ്
സ്‌കൂൾ ഒഫ് ബയോസയൻസസിൽ രണ്ട് ജെ.ആർ.എഫ് ഒഴിവിലേക്ക് 27ന് വാക്ഇൻഇന്റർവ്യൂ നടത്തും.