maharashtra-
maharashtra

ന്യൂഡൽഹി: അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത കത്താണ് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്നും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള പിന്തുണക്കത്തിലല്ല അവർ ഒപ്പിട്ടതെന്നും എൻ.സി.പിക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി ഇന്നലെ

സുപ്രീംകോടതിയിൽ വാദിച്ചു. ഒരു എൻ.സി.പി എം.എൽ.എ എങ്കിലും ബി.ജെ.പി സർക്കാരിന് പിന്തുണയുമായി വന്നിട്ടുണ്ടോ? അങ്ങനെ പറയുന്ന ഒരു കവറിംഗ് ലെറ്റർ എങ്കിലും ഉണ്ടോ? ഇത് കള്ളത്തരമാണ്. -അദ്ദേഹം പറഞ്ഞു.

ഞാൻ തന്നെ എൻ.സി.പി:

അജിത് പവാർ

എൻ.സി.പി നിയമസഭാകക്ഷി നേതാവ് എന്ന നിലയിലാണ് നവംബർ 22ന് താൻ പ്രവർത്തിച്ചതെന്നും

.താൻ തന്നെയാണ് എൻ.സി.പി എന്നുമുള്ള ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വാദമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനീന്ദർ സിംഗ് ഉന്നയിച്ചത്. മറിച്ചാണെന്ന് തെളിയിക്കാനുള്ള രേഖകളില്ല. ഗവർണർ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ് പ്രയോഗിച്ചതെന്നും . മനീന്ദർ സിംഗ് ചൂണ്ടിക്കാട്ടി.

വിശ്വാസ വോട്ടെടുപ്പിൽ

കാണാം:ശിവസേന

. പുലർച്ചെ 5.47ന് രാഷ്ട്രപതി ഭരണം റദ്ദാക്കുകയും രാവിലെ എട്ടിന് ഒരു സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്യാൻ എന്ത് അടിയന്തരസാഹചര്യമാണുണ്ടായതെന്ന് ശിവസേനയെ പ്രതിനിധീകരിച്ച കപിൽ സിബൽ കോടതിയിൽ ചോദിച്ചു. എൻ.സി.പിയെ പ്രതിനിധീകരിക്കാൻ അജിത് പവാറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നത് തെളിയിക്കാൻ യഥാർത്ഥ സത്യവാങ്മൂലങ്ങളുണ്ട്. വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ. അപ്പോൾ അറിയാം.ഏറ്റവും മുതിർന്ന അംഗത്തെ പ്രോട്ടേം സ്പീക്കറാക്കണം. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണം

ഇത് കുടുംബവഴക്ക്:

ഫഡ്നാവിസ്

ഒരു പവാർ തന്നോടൊപ്പവും . മറ്റൊരു പവാർ അവരോടൊപ്പവുമാണെന്നും ഇത് കുടുംബവഴക്കായിരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിലപാട്. . അജിത് പവാർ മുഖേന എൻ.സി.പിയിലെ 54 എം.എൽ.എമാർ പിന്തുണറിയിച്ച് ഒപ്പിട്ടു. 170 എം.എൽ.എമാരുമായി സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ടു. ഗവർണർ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ് പ്രയോഗിച്ചത്. അതിന് അദ്ദേഹത്തിന് അധികാരമുണ്ട്-ഫഡ്നാവിസിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.