ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്രർ യുണൈറ്രഡിനെ അവസാന നിമിഷം നേടിയ ഗോളിൽ ഷെഫീൽഡ് യുണൈറ്രഡ് 3-3ന്റെ സമനിലയിൽ തളച്ചു.
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഏഴ് മിനിട്ടിനുള്ളിൽ മൂന്ന് ഗോളടിച്ച് 3-2ന് മുന്നിലെത്തിയ യുണൈറ്രഡിനെ 90-ാം മിനിട്ടിൽ ഒലേ മക്ബ്യൂർണി നേടിയ ഗോളിലാണ് ഷെഫീൽഡ് സമനിലയിൽ പിടിച്ചത്.
ഷെഫീൽഡിന്റെ തട്ടകമായ ബ്രമ്മൽ ലെയ്നിൽ നടന്ന മത്സരത്തിൽ 19-ാം മിനിട്ടിൽ ഫ്ലെക് നേടിയ ഗോളിൽ ആതിഥേയർ മുന്നിലെത്തി. 52-ാം മിനിട്ടിൽ മൗസ്സെറ്ര് ഷെഫീൽഡിന്റെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ തുടന്ന് ആക്രമണം കടുപ്പിച്ച യുണൈറ്രഡ് 72-ാം മിനിട്ടിൽ ബ്രണ്ടൻ വില്യംസിലൂടെ ആദ്യഗോൾ നേടി. പകരക്കാരനായെത്തിയ ഗ്രീൻവുഡ് 77-ാം മിനിട്ടിൽ യുണൈറ്രഡിന് സമനില നേടിക്കൊടുത്തു. രണ്ട് മിനിട്ടിന് ശേഷം റാഷ്ഫോർഡ് മൂന്നാം ഗോളും നേടിയതോടെ യുണൈറ്രഡ് തകർപ്പൻ തിരിച്ചുവരവിലൂടെ വിജയം നേടിയെന്ന് ആരാധകർ കരുതി. എന്നാൽ 90-ാം മിനിട്ടൽ വാറിന്റെ സഹായത്തോടെ ബ്യൂർണിനേടിയ ഗോൾ അവരുടെ പ്രതീക്ഷകൾ തെറ്റിക്കുകയായിരുന്നു.
17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
18 പോയന്റുള്ള ഷെഫീൽഡ് യുണൈറ്റഡ് ആറാം സ്ഥാനത്താണ്.
മാഞ്ചസ്റ്രർ യുവതാരം ബ്രണ്ടൻ വില്യംസിന്റെ ക്ലബിനായുള്ള
ആദ്യ ഗോളായിരുന്നു മത്സരത്തിൽ നേടിയത്.