മുംബയ്: മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള അക്രമം ജാമ്യമില്ലാ കുറ്റമാക്കുന്ന മഹാരാഷ്ട്ര നിയമസഭയുടെ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. 2017ൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ബില്ലാണിത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായ മഹാരാഷ്ട്ര മീഡിയ പേഴ്സൺസ് ആൻഡ് മീഡിയ ഇൻസ്റ്റിറ്യൂഷൻസ്( പ്രിവൻഷൻ ഒഫ് വയലൻസ് ആൻഡ് ഡാമേജ് ലോസ് ടു പ്രോപ്പർട്ടി ആക്ട്, 2017), അനുസരിച്ച് തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വർഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നിലെത്തിയെങ്കിലും, കൂടുതൽ വ്യക്തതയ്ക്കുവേണ്ടി നിയമസഭയിലേക്ക് തിരിച്ചയച്ച ബിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് രാഷ്ട്രപതിക്ക് മുന്നിലെത്തിയത്. പുതിയ നിയമപ്രകാരം, മാദ്ധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ ഇനി അന്വേഷിക്കുക, ഡി.എസ്.പി റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥനാകും.