sree-ram
ശ്രീറാം

കൊട്ടാരക്ക‌ര: സംസ്ഥാന വോളിബാൾ താരവും കോളേജ് വിദ്യാർത്ഥിയുമായ യുവാവ് ചടയമംഗലത്ത് ലോ ഫ്ളോർ എ.സി ബസിടിച്ചു മരിച്ചു.

നിലമേൽ എൻ.എസ്.എസ് കോളേജിലെ മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി ജെ.എസ്. ശ്രീറാമാണ് (23) മരിച്ചത്. മൂഴിയാറിൽ വൈദ്യുതി ബോർഡ് എൻജിനിയറായ കൊട്ടാരക്കര വെട്ടിക്കവല കണ്ണങ്കോട് ഗുരുപുഷ്പത്തിൽ ജയറാമിന്റെയും ശ്രീകലയുടെയും മകനാണ്. ശിവറാം ജ്യേഷ്ഠനാണ്.

കടയ്ക്കലിൽ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ ഞായറാഴ്ച രാത്രി 11.30ന്

ശ്രീറാമിന്റെ ബൈക്കും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോ ഫ്ളോർ എ.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നിലമേലിൽ ഇറക്കിയശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.