ഹോങ്കോംഗ്: ആറു മാസമായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾക്കിടെ ഹോംങ്കോംഗ് ജനതയ്ക്ക് ആവേശമായി ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യ പ്രക്ഷോഭത്തെ ശക്തമായി അനുകൂലിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക് തകർപ്പൻ വിജയം. ചരിത്ര വിജയമാണ് ഹോങ്കോംഗ് പ്രാദേശിക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയത്. 18 ഡിസ്ട്രിക്റ്റ് കൗൺസിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ 17ലും ഡെമോക്രാറ്റുകൾ ആധിപത്യം നേടിയതായാണ് റിപ്പോർട്ട്.