തിരുവനന്തപുരം: അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എം. രാധാകൃഷ്ണൻ നായർ, എസ്. മുരളീപ്രതാപ്, കുര്യാത്തി മോഹനൻ, എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി എസ്. വിജയകുമാറിനെയും സെക്രട്ടറിയായി ടി.എസ്. ബിനുകുമാറിനെയും തിരഞ്ഞെടുത്തു. മോഹനചന്ദ്രൻ, കലഞ്ഞിയൂർ ഭാസ്കരൻ (വൈസ് പ്രസിഡന്റുമാർ), പേട്ട വിജയൻ, ദിവാകരൻ നായർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.