മുംബയ് ∙ മഹാരാഷ്ട്രയിലെ ഹോട്ടലിൽ എം.എൽ.എമാരെ അണിനിരത്തി ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം.. മഹാസഖ്യത്തിന് പിന്തുണയുമായാണ് എം.എൽ.എമാർ ഹോട്ടലിലെത്തിയത്. മഹാരാഷ്ട്രയിൽ എല്ലാവരും ഒന്നാണെന്നും ഒരുമിച്ചാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
മുംബയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് എം.എൽ.എമാരെ ത്രികക്ഷി സഖ്യം ആദ്യമായി ഒരുമിച്ച് അണിനിരത്തുന്നത്.
ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ,എൻ.സി.പി. അദ്ധ്യക്ഷൻ ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, എൻ.സി.പി. നേതാവ് സുപ്രിയ സുലെ എന്നിവവർ എം.എൽ.എമാരെ എത്തിച്ച ഹോട്ടലിലെത്തി.
മുബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വൈകിട്ട് ഏഴു മണിക്ക് ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളിലെ 162 എം..എൽ..എമാരെയും ഒരുമിച്ചു കാണാമെന്നും മഹാരാഷ്ട്ര ഗവർണർക്കു നേരിട്ടുവന്ന് എല്ലാം കാണാമെന്നും സഞ്ജയ് റാവുത്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു..