fadnavis-

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ഹർജിയിൽ സുപ്രിംകോടതി നാളെ വിധി പറയാനിരിക്കേ, ജനകീയ പ്രഖ്യാപനവുമായി ദേവേന്ദ്ര ഫ്ഡ്‌നാവിസ് സർക്കാർ. മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‍നാവിസ് സംസ്ഥാനത്തെ കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു. കർഷകർക്കായി 5380 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കർഷകരുടെ ധനനഷ്ടം പരിഹരിക്കുന്നതിനായി 5380 കോടി രൂപ ഫഡ്‌നാവിസ് സർക്കാർ അനുവദിച്ചു. അടിയന്തര ഫണ്ടിൽ നിന്ന് പണം അനുവദിച്ചതായുളള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമിച്ചത് ചോദ്യം ചെയ്ത് ശിവസേന-എൻ.സി.പി-കോൺഗ്രസ് കക്ഷികൾ സമർപ്പിച്ച ഹർജിയിൽ നാളെ രാവിലെ 10.30 ന് വിധി പ്രസ്താവിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ എൻ..വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽ വാദം കേട്ടത്.