harbhajan

മുംബയ്: ഇന്ത്യൻ ക്രിക്കറ്ര് ടീമിന്റെ സെലക്‌ടർമാർക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്. വിൻഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകളിൽ സഞ്ജു സാംസണെ പരിഗണിക്കാത്തതാണ് ഹർഭജനെ ചൊടിപ്പിച്ചത്.

ശശി തരൂർ എം.പിയുടെ ട്വീറ്റ് റീ ട്വീറ്ര് ചെയ്ത ഹർഭജൻ തരൂർ പറഞ്ഞതു പോലെ സെലക്ടർമാർ സഞ്ജുവിന്റെ ഹൃദയത്തെ പരീക്ഷിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കഴിവുള്ളവരുൾപ്പെട്ട പുതിയ സെലക്ഷൻ പാനലിനെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉടൻ നിയമിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.