mayers-cup

തിരുവനന്തപുരം: മേയേഴ്സ് ഗോൾഡ് കപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കേരള പൊലീസിനും ഗോകുലം എഫ്.സിക്കും ജയം. തിരുവനന്തപുരം യൂണിവേഴ്സിറ്രി സ്റ്രേഡിയത്തിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ കേരള പൊലീസ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്.സിയെയാണ് കീഴടക്കിയത്. ഇതോടെ പൊലീസ് ടീം സെമി ഉറപ്പിച്ചു. ഇതോടെ ഇന്ന് നടക്കുന്ന ഏജീസ് കേരള ചെന്നൈയിൻ എഫ്.സി മത്സരത്തിന് പ്രസക്തിയില്ലാതെയായി.

ഏജീസിനെ ഞായറാഴ്ച്ച നടന്ന മത്സരത്തിൽ പൊലീസ് ടീം തോല്പിച്ചിരുന്നു.
ഇന്നലെ കളിയുടെ 20ാം മിനിട്ടിൽ പൊലീസ് താരം അമീറിനെ ബോക്സിന് പുറത്ത് വീഴ്ത്തിയതിന് ചെന്നൈയിനിെൻറ പ്രതിരോധതാരം കണ്ണൻ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് സന്ദർശകരുടെ താളവും തെറ്റിച്ചു. 35ാം മിനുട്ടിൽ വിപിൻതോമസിലൂടെ പൊലീസ് അക്കൗണ്ട് തുറന്നു.അനീഷാണ് രണ്ടാമത്തെ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ഗോകുലം എഫ്.സി എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റേൺ റെയിൽവേയെയാണ് തോൽപ്പിച്ചത്.ഷിഹാദ്, സമൻ എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.

ഗ്രൂപ്പ് ബിയിൽ ഇന്ന് വൈകിട്ട് 5.15ന് തിരുവനന്തപുരം കോർപറേഷൻ ഇലവൻ വെസ്റ്റേ‍ൺ റെയിൽവേയെ നേരിടും