shuban-burman

ജോലി തേടി കേരളത്തിലെത്തിയ ശുഭാബർമന് ഭാഗ്യം കടാക്ഷിച്ചത് പൗർണമി ലോട്ടറിയിലൂടെ. പശ്ചിമ ബംഗാളിൽ നിന്നുള്ള ഹൽവ നിർമാണ തൊഴിലാളിയായ ശുഭാ ബർമന് പൗർണമി ലോട്ടറിയിലൂടെയാണ് ഭാഗ്യമെത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു ഹൽവ നിർമാണ യൂണിറ്റിലെ തൊഴിലാളിയാണ് ശുഭാ ബർമൻ. കുടുംബസമേതം ഒൻപതു മാസം മുൻപാണ് കേരളത്തിലെത്തിയത്.

പശ്ചിമബംഗാളിലെ നക്സൽബാരിയാണ് ശുഭാ ബർമന്റെ സ്വദേശം. കേരളത്തിൽ വച്ച് മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെന്ന് ശുഭാ ബർമൻ പറഞ്ഞു. അവസാനം പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപതുലക്ഷം രൂപയാണ് ബംഗാൾ സ്വദേശിയെ തേടിയെത്തിയത്. തൊഴിലുടമ ഇടപെട്ട് ശുഭാബർമന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ച് ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. നികുതി കഴിച്ച് നാല്‍പത്തിയഞ്ചുലക്ഷത്തോളം രൂപ ഇതരസംസ്ഥാന തൊഴിലാളിക്ക് ലഭിക്കും. ഓണം ബംപറിനു ശേഷം ഭാഗ്യദേവത മൂന്നാംതവണയാണ് കരുനാഗപ്പള്ളിയെ കടാക്ഷിക്കുന്നത്.