ഉറിയടിക്കണ്ണനായി പകർന്നാടിയ വൈഷ്ണവയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. അഷ്ടമി രോഹിണി ദിനത്തിൽ കൃഷ്ണനായി എത്തിയ വൈഷ്ണവക്ക് നിരവധി ആരാധകരാണ് കേളത്തിലുള്ളത്. വൈഷ്ണവ കെ. സുനിലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രമെഴുത്ത് കലയുടെ തമ്പുരാൻ രാജാരവി വർമയുടെ നാലു ചിത്രങ്ങളുടെ രൂപത്തിലാണ് വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ട്. കണ്ണുകളിലെ തിളക്കവും മുഖത്തെ ഭാവങ്ങളും യഥാർഥ ചിത്രനോട് നീതി പുലർത്തുന്നു. രാഹുൽ രവി എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്.